ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകുമെന്ന് ദിനേശ് കാര്‍ത്തിക്

കട്ടക്ക്‌: കട്ടക്കിലെ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബേസില്‍ തമ്പിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്.

‘പ്രതിഭയുളള ബൗളറാണ് ബേസില്‍ തമ്പി, ടി20 ഫോര്‍മാറ്റില്‍ തിളങ്ങാനുളള മിടുക്ക് തമ്പിക്കുണ്ട്. യോര്‍ക്കര്‍ പന്തുകളില്‍ സ്ഥിരത നിലനിര്‍ത്താനും അതേപോലെ സ്ലോ ബോളുകള്‍ എറിയാനുമുളള തമ്പിയുടെ കഴിവ് അതിശയപ്പെടുത്തുന്നു’- കാര്‍ത്തിക് പറയുന്നു.

വൈകാതെ ഇന്ത്യന്‍ ടീമില്‍ ബേസില്‍ തമ്പി സ്ഥിരസാന്നിധ്യമാകുമെന്ന് ദിനേശ് കാര്‍ത്തിക് അറിയിച്ചു.

കട്ടക്കില്‍ ഇന്ന് തുടങ്ങുന്ന ശ്രീലങ്കയ്‌ക്കെതിരെയുള്ള ട്വന്റി20 പരമ്പരയില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് ബേസില്‍ കളത്തിലിറങ്ങും.

ലങ്കയ്‌ക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ സമ്പൂര്‍ണ്ണ വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക.

ഭുംറ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ എന്നിവര്‍ ചൊവ്വാഴ്ച്ചത്തെ പരിശീലന സെഷന്‍ ഒഴിവാക്കിയപ്പോള്‍ മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്കട് എന്നിവര്‍ക്കൊപ്പം തമ്പിയായിരുന്നു നെറ്റ്‌സില്‍ നിറഞ്ഞുനിന്നത്.

ലങ്കയ്‌ക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ സമ്പൂര്‍ണ്ണ വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കളിയാരംഭിക്കുക.

വിരാട് കൊഹ്‌ലിയുടെ അഭാവത്തില്‍ ടി20യിലും രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്.

നേരത്തെ ഏകദിനടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

2015ലാണ് അവസാനമായി കട്ടക്കില്‍ ട്വന്റി20 നടന്നത്.

Top