മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍ ഇടം നേടി

തിരുവനന്തപുരം: മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍ ഇടം നേടി.
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് ബേസില്‍ ഇടം നേടിയത്. നേരത്തെ ഏകദിന ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല.

വിരാട് കോഹ്‌ലിക്ക് വിശ്രമം അനവദിച്ചതിനെ തുടര്‍ന്ന് ഉപനായകന്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്.

ടിനു യോഹന്നാന്‍,എസ് ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് പിന്നാലെ ഇന്ത്യന്‍ ടീമിലെത്തുന്ന നാലാമത്തെ മലയാളിയാണ് ബേസില്‍ തമ്പി.

Top