ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ ഇത്ര പെട്ടെന്ന് സാധിച്ചതില്‍ സന്തോഷം : ബേസില്‍ തമ്പി

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 മത്സര ടീമില്‍ ഇടം ലഭിച്ചതിലുള്ള സന്തോഷം പങ്ക് വച്ച് മലയാളി താരം ബേസില്‍ തമ്പി.

എല്ലാ ക്രിക്കറ്റ് താരങ്ങളുടെയും ആഗ്രഹമാണ് ഇന്ത്യന്‍ ജഴ്‌സിയണിയുകയെന്നതെന്ന് അതിനായി ദൈവം തന്നെ ഇത്ര പെട്ടെന്ന് അനുഗ്രഹിച്ചതില്‍ സന്തോഷമുണ്ടെന്നും ബേസില്‍ പറഞ്ഞു.

തന്നെ പിന്തുണച്ച കേരള ക്രിക്കറ്റ് അസോസിയേഷനും, കുടുംബാംഗങ്ങള്‍ക്കും, പരിശീലകര്‍ക്കും, സുഹൃത്തുകള്‍ക്കുമെല്ലാം ബേസില്‍ നന്ദിയും അറിയിച്ചു.

എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ബേസില്‍ തമ്പി രഞ്ജി ട്രോഫിയില്‍ കാഴ്ച്ച വെക്കുന്ന ഓള്‍റൗണ്ട് മികവിലൂടെയാണ് ടീമിലെത്തിയത്.

Top