ന്യൂസിലന്‍ഡ് ടീമിനെതിരായ ഏകദിന പരമ്പര, ടീമില്‍ മലയാളി താരം ബേസില്‍ തമ്പിയും

മുംബൈ: ന്യൂസിലന്‍ഡ് ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം ബേസില്‍ തമ്പിയും.

ശ്രേയസ് അയ്യരാണ് ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിന്റെ നായകനാവുക.

ഐപിഎല്ലിലെ ഭാവി വാഗ്ദാനത്തിനുള്ള പുരസ്‌കാരം നേടിയ ബേസില്‍ തമ്പി ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരായ പരമ്പരയിലും മികവുറ്റ പ്രകടനം നടത്തിയിരുന്നു.

ഒക്ടോബര്‍ ആറിന് വിശാഖപട്ടണത്താണ് ഏകദിന പരമ്പര തുടങ്ങുന്നത്.

ശര്‍ദ്ദുല്‍ ഠാക്കൂര്‍, സിദ്ധാര്‍ഥ് കൗള്‍, മുഹമ്മദ് സിറാജ്, എന്നിവരാണ് ബേസിലിനെ കൂടാതെ ടീമിലെ മറ്റ് താരങ്ങള്‍.

Top