എ ആർ റഹ്മാൻ, മണിരത്നം എന്നിവരോടൊപ്പം ഫാൻ ബോയ് മൊമന്റുമായി ബേസിൽ ജോസഫ്

ലയാള സിനിമയിൽ അഭിനേതാവായും മികച്ച യുവ സംവിധായകനായും തിളങ്ങുന്ന താരമാണ് ബേസിൽ ജോസഫ്. ബിഗ് സ്ക്രീനിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമാ മേഖലയിൽ തന്റേതായൊരിടം സ്വന്തമാക്കാൻ ബേസിലിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ ബേസിലിനായി. ഇപ്പോഴിതാ ബേസിൽ പങ്കുവച്ചൊരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

എ ആർ റഹ്മാനും സംവിധായകൻ മണിരത്നത്തിനും ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് ബേസിലിന്റെ പോസ്റ്റ്. ‘ഈ ഇതിഹാസങ്ങൾ ഒന്നിലധികം വഴികളിൽ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. അവർക്കൊപ്പം ആയിരുന്നു ഇന്ന് എന്റെ ഫാൻബോയ് നിമിഷം’, എന്നാണ് ബേസിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പോസ്റ്റ് താഴെ അഭിനന്ദനങ്ങളുമായി രം​ഗത്തെത്തിയത്.

Top