സൂപ്പർ ഹിറ്റൊരുക്കാൻ ബേസില്‍ ജോസഫ് ; നായകനായി മെഗാസ്റ്റാര്‍ മമ്മൂട്ടി

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി മെഗാസ്റ്റാര്‍ മമ്മൂട്ടി.

ഉണ്ണി ആര്‍ കഥയും, തിരക്കഥയുമൊരുക്കുന്ന ചിത്രത്തിൽ യുവതാരം ടൊവീനോ തോമസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഫേസ്ബുക്കിലൂടെ ബേസില്‍ ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Capture

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിനു വേണ്ടി മുകേഷ് ആര്‍ മേത്ത, സി.വി സാരഥി, എ.വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top