ഫ്രൈഡേ ഫിലിം ​ഹൗസിന്റെ ‘എങ്കിലും ചന്ദ്രികേ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സുരാജ് വെഞ്ഞാറമൂടും ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘എങ്കിലും ചന്ദ്രികേ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ നടൻ മമ്മൂട്ടി റിലീസ് ചെയ്തു. സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, തൻവി റാം, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.

നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യൻ ചന്ദ്രശേഖരനും, അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ചിത്രം അടുത്ത വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്നാണ് വിവരം.

Top