ബേസില്‍ ജോസഫിന്റെ ‘ജാന്‍.എ.മന്‍’ ടീസര്‍ പുറത്തിറങ്ങി

റ്റപ്പെട്ടുപോയവന്റെ കഥ, ജീവിതത്തില്‍ ഒരു ട്വിസ്റ്റു പോലുമില്ലാത്തവനാണ് നമ്മുടെ കഥാനായകന്‍… മലയാളത്തിന്റെ യുവസംവിധായകരില്‍ പ്രിയങ്കരനായ ബേസില്‍ ജോസഫ്, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ഗായകനും നടനുമായ സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍ എന്നീ യുവതാരങ്ങള്‍ അണിനിരക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജാന്‍.എ.മന്‍’. ചിദംബരം സംവിധാനം ചെയ്യുന്ന മലയാളചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

ജയരാജ്, രാജീവ് രവി, കെ.യു. മോഹനന്‍ എന്നിവര്‍ക്കൊപ്പം സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ചിദംബരമാണ് ഫാമിലി കോമഡി എന്റര്‍ടെയ്നര്‍ ചിത്രത്തിന്റെ സംവിധാനത്തിന് പുറമെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.

യുവ താരനിരക്കൊപ്പം ലാല്‍, ചെമ്പില്‍ അശോകന്‍, ഗംഗ മീര, സജിന്‍ ഗോപു, റിയ സൈറ എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നു. ബിജിബാലാണ് സംഗീതം. വിഷ്ണു തണ്ടാശ്ശേരി ഫ്രെയിമുകള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കിരണ്‍ ദാസാണ്.

വികൃതി സിനിമയുടെ നിര്‍മാതാക്കളായ ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്‍, സജിത്ത് കുമാര്‍,ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് ജാന്‍.എ.മന്‍ നിര്‍മിക്കുന്നു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

 

Top