ബേസില്‍ ജോസഫിന്റെയും ഭാര്യയുടെയും ഡബ്‌സ്മാഷ് വൈറലാകുന്നു

basil

സംവിധായകന്‍ ബേസില്‍ ജോസഫിന്റെയും ഭാര്യ എലിസബത്തിന്റെയും ഡബ്‌സ്മാഷ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇവരുടെ ഡബ്‌സ്മാഷിന് കൈയടിച്ച് സുഹൃത്തുക്കളും ആരാധകരും ഒപ്പമുണ്ട്. ബേസില്‍ തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മിട്ടായി വേണമത്രേ മിട്ടായി ?

A post shared by Basil Joseph (@ibasiljoseph) on

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ബേസിലും എലിസബത്തും വിവാഹിതരാകുന്നത്. ഏഴുവര്‍ഷം ഇരുവരും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്ത് ഇലക്ട്രിക് എന്‍ജിനിയറിങ് പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങുന്നത്.

കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബേസില്‍. നിരവധി ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബേസില്‍, തിര എന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്റെ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിരുന്നു.

Top