‘ബഷീറിന്റെ പ്രേമലേഖനം’ വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തും

നീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തും.

മധുവും ഷീലയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമയുടെ ഭാഗമാകുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഫര്‍ഹാന്‍ ഫാസില്‍, സന അല്‍ത്താഫ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ സിനിമയിലെത്തിയ താരമാണ് ഫര്‍ഹാന്‍ ഫാസില്‍. മണികണ്ഠന്‍, രഞ്ജി പണിക്കര്‍, കെപിഎസി ലളിത, സുനില്‍ സുഖദ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

വിഷ്ണു മോഹന്‍ സിത്താരയാണ് സംഗീതം. സക്കറിയായുടെ ഗര്‍ഭിണികള്‍, കുമ്പസാരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

എണ്‍പതുകളുടെ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ കഥാകാരന്‍ ബഷീറിന്റെ പ്രേമലേഖനവും ഭാഗമാകുന്നുണ്ട്.

Top