ബസവരാജ് മന്ത്രിസഭയില്‍ ചുമതലയേറ്റ് 29 മന്ത്രിമാര്‍

ബംഗളൂരു: കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെ മന്ത്രിസഭയില്‍ 29 മന്ത്രിമാര്‍ ചുമതലയേറ്റു. പുതിയ മന്ത്രിസഭയില്‍ ഒരു ഉപമുഖ്യമന്ത്രി പോലുമില്ല. ഉപമുഖ്യമന്ത്രി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

യെദ്യൂരപ്പയുടെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്രയ്ക്ക് ആദ്യഘട്ട മന്ത്രിസഭാ വികസനത്തില്‍ ഇടം ലഭിച്ചില്ല. കൂറുമാറ്റക്കാര്‍ക്കിടയില്‍ നിന്നു 10 പേര്‍ പുതിയ മന്ത്രിസഭയിലുണ്ടെന്നതും ശ്രദ്ധേയമാണ്.

യുവത്വത്തിനും പരിചയ സമ്പത്തിനും ഒരു പോലെ പ്രാധാന്യം നല്‍കിയ മന്ത്രിസഭയാണ് അധികാരത്തിലേറുന്നതെന്നു ബൊമ്മെ പറഞ്ഞു. ഒബിസി-7, പട്ടികജാതി-3, പട്ടികവര്‍ഗം-1, വൊക്കലിങ്ക-7, ലിങ്കായത്ത്-8, റെഡ്ഡി-1 എന്നിങ്ങനെയാണു സാമുദായിക പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.

 

Top