ബാഴ്‌സലോണ മധ്യനിരതാരം ആന്ദ്രെ ഗോമസിനെ സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ്

ബാഴ്‌സലോണയില്‍ നിന്ന് മധ്യനിരതാരം ആന്ദ്രെ ഗോമസിനെ സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബായ എവര്‍ട്ടന്‍. കഴിഞ്ഞ സീസണില്‍ ലോണില്‍ എവര്‍ട്ടനിലുണ്ടായിരുന്ന പോര്‍ച്ചുഗീസ് താരത്തെ ഇപ്പോഴാണ് ബാഴ്‌സയില്‍ നിന്ന് സ്ഥിരമായി ടീമിലെത്തിച്ചത്.

കഴിഞ്ഞ സീസണില്‍ ലോണില്‍ എവര്‍ട്ടനിലെത്തിയ ഗോമസ് ക്ലബിനായി 27 മത്സരങ്ങള്‍ കളിച്ചു. ഒരു ഗോളും നേടി. ഈ ശ്രദ്ധേയപ്രകടനമാണ് താരത്തെ നിലനിര്‍ത്താന്‍ എവര്‍ട്ടനെ പ്രേരിപ്പിച്ചത്. 25 ദശലക്ഷം യൂറോ മുടക്കി അഞ്ച് വര്‍ഷത്തെ കരാറിലാണ് സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായ ഗോമസിനെ എവര്‍ട്ടന്‍ സ്വന്തമാക്കിയത്.

പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയില്‍ കരിയര്‍ തുടങ്ങിയ ഗോമസ് പിന്നീട് സ്പാനിഷ് ക്ലബ് വലന്‍സിയയിലെത്തി. തുടര്‍ന്ന് 2016-ലാണ് ബാഴ്‌സയുമായി കരാറിലെത്തിയത്. രണ്ട് സീസമുകളില്‍ നിന്ന് ബാഴ്‌സയ്ക്കായി 78 മത്സരങ്ങള്‍ ഗോമസ് കളിച്ചു. പോര്‍ച്ചുഗീസ് ദേശീയ ടീമിനൊപ്പം യൂറോ കപ്പും നേടിയിട്ടുണ്ട്.

Top