വിജയം കണ്ടെങ്കിലും ബാഴ്‌സയ്ക്ക് തിരിച്ചടിയായി സുവാരസിന്റെ പരിക്ക്

മെസ്സിയുടെ മേല്‍നോട്ടത്തില്‍ ലാലിഗയില്‍ ബാഴ്സലോണ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും സുവാരസിനേറ്റ പരിക്ക് ടീമിന് തിരിച്ചടിയായിമാറിയിരിക്കുകയാണ് മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സുവാരസിന് പരിക്കേറ്റത്. മത്സരത്തില്‍ മെസ്സിയെ കൂടാതെ സുവാരസും ഒരു ഗോള്‍ നേടിയിരുന്നു.

താരത്തിന്റെ പരിക്കിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് പരിശോധനകള്‍ക്ക് ശേഷം മാത്രമേ വ്യക്തമാവു എന്ന് ബാഴ്‌സലോണ അറിയിച്ചിട്ടുണ്ട്. അതേസമയം ദേശീയ ടീമിന്റെ മത്സരങ്ങള്‍ക്കായി സുവാരസ് ഉറുഗ്വ ടീമിനൊപ്പം ചേരാനുള്ള സാധ്യത കുറവാണ്. ഏപ്രില്‍ 10ന് നടക്കുന്ന മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് താരം തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മത്സരത്തില്‍ മെസ്സിയുടെ ഹാട്രിക്കിന്റെയും സുവാരസിന്റെ സോളോ ഗോളിന്റെയും പിന്‍ബലത്തിലായിരുന്നു ബാഴ്‌സ കളി ജയിച്ചത്. ലീഗില്‍ 10 മത്സരം മാത്രം ബാക്കി നില്‍ക്കെ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിനെക്കാള്‍ 10 പോയിന്റിന്റെ ലീഡ് ബാഴ്‌സലോണക്കുണ്ട്.

Top