ബാര്‍ട്ടണ്‍ഹില്ലില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അനില്‍ എസ് പി എന്നയാളെ നിരവധി കേസുകളില്‍ പ്രതിയായ ജീവനും കൂട്ടാളികളും ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

റോഡില്‍ ഗുരുതരമായി പരിക്കേറ്റ് കിടന്ന അനിലിനെ പൊലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. പ്രധാന പ്രതിയായ ജീവന്‍ ഇപ്പോഴും ഒളിവിലാണ്.

Top