ബാഴ്‌സലോണയ്ക്ക് മനസാന്നിധ്യമില്ല; അണ്ടര്‍ 14 ടീമിനേക്കാള്‍ കഷ്ടമെന്നും വിമര്‍ശനം

ബാഴ്‌സലോണയെ വിമര്‍ശിച്ച് ജോസെ മൗറീനോ. ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ നാലു ഗോളുകള്‍ക്ക് ബാഴ്‌സലോണ ലിവര്‍പൂളിനോട് പരാജയം സമ്മതിച്ചിരുന്നു. മത്സരത്തില്‍ ബാഴ്‌സലോണ നാലാം ഗോളും വഴങ്ങിയതാണ് ജോസെ മൗറീനോ വിമര്‍ശിക്കാന്‍ കാരണമായത്. കോര്‍ണര്‍ ഡിഫന്‍ഡ് ചെയ്യാന്‍ ബാഴ്‌സലോണ മറന്ന സമയം മുതലാക്കി ലിവര്‍പൂള്‍ ഗോള്‍ നേടുകയായിരുന്നു.

ആ ഗോള്‍ അണ്ടര്‍ 14 ടീമും അണ്ടര്‍ 15 ടീമും പോലും വഴങ്ങില്ല എന്നായിരുന്നു ജോസെയുടെ വിമര്‍ശനം. ബാഴ്‌സലോണയുടെ കുട്ടികള്‍ ഗ്രൗണ്ടില്‍ ഉറങ്ങുകയായിരുന്നു, ആ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ കളിക്കാനുള്ള മനസാന്നിദ്ധ്യമില്ല, ആ കുട്ടികള്‍ ഫുട്‌ബോളിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. പക്ഷെ യഥാര്‍ത്ഥത്തില്‍ ബാഴ്‌സലോണക്ക് വേണ്ടി കളിച്ചത് കുട്ടികള്‍ അല്ല. ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍ സ്റ്റാറുകള്‍ ആണെന്നും മൗറീനോ വിമര്‍ശിച്ചു.

Top