സംസ്ഥാനത്ത് ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കുന്നു

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയ്ക്കിടെ സംസ്ഥാനത്ത് ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാന്‍ ശുപാര്‍ശ. ഇതുസംബന്ധിച്ച് എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. ഇതുസംബന്ധിച്ച് തീരുമാനം ഈ ആഴ്ച തന്നെയുണ്ടാകും.

തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നതായി എക്‌സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറക്കാന്‍ അനുമതി നല്‍കണം. ഒരു മേശയില്‍ രണ്ട് പെരെന്ന നിലയില്‍ ക്രമീകരിക്കണം, പാഴ്‌സല്‍ മദ്യ വില്‍പ്പന അവസാനിപ്പിച്ച് ബിവറേജ് കോര്‍പ്പേറഷനിലുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാം തുടങ്ങിയ ശുപാര്‍ശകളാണ് എക്‌സൈസ് കമ്മീഷണര്‍ എക്‌സൈസ് വകുപ്പ് മന്ത്രിയ്ക്ക് നല്‍കിയത്.

Top