തിരുവനന്തപുരം: കേരളത്തില്‍ ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഇന്ന് വൈകിട്ടോ നാളെയൊ ഇതു സംബന്ധിച്ച് ഉത്തരവിറങ്ങും. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടു പേര്‍ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകള്‍. ഏറ്റവും അടുത്ത ദിവസം തന്നെ ബാറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകും. കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട ബാറുകള്‍ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകള്‍ മദ്യം വില്‍ക്കാന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.