സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും 9 മണി വരെ പ്രവര്‍ത്തിപ്പിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും ഒന്‍പത് മണി വരെ പ്രവര്‍ത്തിപ്പിക്കാമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് അറിയിച്ചു. വിവാഹം അടക്കമുള്ള പരിപാടികള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കടകളും ഹോട്ടലുകളും ടേക് എവേ കൗണ്ടറുകളും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണം. അത്യാവശ്യമില്ലാത്ത പരിപാടികള്‍ നീട്ടി വയ്ക്കണം.

ഉത്സവങ്ങളുടെ നടത്തിപ്പിനും 150 പേരെന്ന നിബന്ധന ബാധകമാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ട്യൂഷന്‍ നടത്തിപ്പ് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നടത്തണം എന്നും മുന്നറിയിപ്പുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

Top