സംസ്ഥാനത്തെ ബാറുകളും ബിയര്‍ പാര്‍ലറുകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പത് മാസമായി അടച്ചിട്ടിരുന്ന ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കൊവിഡിനെ തുടര്‍ന്ന് പാഴ്‌സല്‍ വില്‍പ്പന മാത്രമാണ് ഇതുവരെ അനുവദിച്ചിരുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബാറുകള്‍ തുറക്കാമെന്ന എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ക്ലബുകള്‍, കള്ള് ഷാപ്പുകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യവില്‍പ്പന ശാലകള്‍ക്ക് രാവിലെ 10 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം. ബെവ് ക്യൂ ആപ്പിലൂടെയുള്ള ബുക്കിംഗ് ബിവറേജസ് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകള്‍ക്ക് മാത്രമായിരിക്കും. ബാറുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കില്ല.

Top