baroda collapse from 71 for to 93-all out

രാജ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തമിഴ്‌നാടിനെതിരെ ബറോഡയ്ക്ക് പരാജയം . കേവലം 22 റണ്‍സിനിടെ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തിയ ബറോഡ ഒന്നാം ഇന്നിങ്‌സില്‍ 93 ന് പുറത്തായി. ഒരു വിക്കറ്റിന് 71 എന്ന സ്‌കോറില്‍ നിന്നായിരുന്നു കൂട്ടത്തകര്‍ച്ച.

യൂസഫ് പഠാന്‍, ദീപക് ഹൂഡ എന്നിവര്‍ റണ്‍സ് ഒന്നും നേടാതെ മടങ്ങി. നന്നായി തുടങ്ങിയ ബറോഡ ടീമിന്റെ ബാറ്റിങ് നിരയില്‍ മൂന്നു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

മീഡിയം പേസര്‍മാരായ വിഗ്‌നേഷും(അഞ്ച് വിക്കറ്റ്), അസ്വിന്‍ ക്രിസ്റ്റും(നാല് വിക്കറ്റ്) ചേര്‍ന്നാണ് ബറോഡയെ തകര്‍ത്തത്.

Top