ബലാത്സംഗശ്രമം ചെറുത്ത 12കാരിക്ക് ക്രൂരമര്‍ദ്ദനം; നില ഗുരുതരം

 

ബറേലി: ബലാത്സംഗശ്രമം ചെറുത്ത 12കാരിക്ക് ക്രൂരമര്‍ദ്ദനം. ഉത്തര്‍ പ്രദേശിലെ ബറേലിയ്ക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്രായവൂര്‍ത്തിയാകാത്ത യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൊറാദാബാദ് ജില്ലയിലെ മഝോളാ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇരുവരും താമസിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും കുട്ടി എതിര്‍ക്കുകയായിരുന്നു. ഇതോടെയായിരുന്നു ക്രൂരപീഡനം അരങ്ങേറിയത്. പെണ്‍കുട്ടി ബോധരഹിതയായതോടെ പ്രതി ബൈക്കില്‍ സ്ഥലത്തു നിന്നു രക്ഷപെടുകയായിരുന്നു. എന്നാല്‍ സ്ഥലത്തെ സിസിടിവി ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിയ്‌ക്കെതിരെ പ്രദേശത്ത് ശക്തമായ രോഷമാണ് ഉയരുന്നത്

 

Top