പുതിയ സീസണിലേക്കുള്ള ബാഴ്‌സലോണയുടെ തയ്യാറെടുപ്പുകള്‍ നാളെ മുതല്‍

സീസണിന് മുന്നോടിയായുള്ള പരിശീലനം ബാഴ്‌സലോണ ടീം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. അമേരിക്കയില്‍ വെച്ചു നടക്കുന്ന പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി കോച്ച്‌ സാവിക്ക് ടീമിനെ ഒരുക്കാന്‍ ഉള്ള അവസരമാവും ഇത്. പുതുതായി ടീമില്‍ എത്തിയ ഫ്രാങ്ക് കെസ്സി, ക്രിസ്റ്റന്‍സണ്‍ എന്നിവരും ഈ വാരം ടീമിനോടൊപ്പം ചേരും.

ടീം വിടാന്‍ നിര്‍ദേശിച്ച ചില താരങ്ങളോട് പരിശീലനത്തിന് എത്തേണ്ടതില്ലെന്ന് സാവി അറിയിച്ചതായും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉംറ്റിട്ടി, മിന്‍ഹ്വെസ, ലെങ്ലെ, റിക്കി പൂജ് എന്നിവര്‍ ടീമിനോടൊപ്പം ചേര്‍ന്നേക്കില്ല. ജൂലൈ 11 വരെയാണ് ടീമിനോടൊപ്പം ചേരാന്‍ മറ്റ് താരങ്ങള്‍ക്ക് സാവി സമയം നല്‍കിയിരിക്കുന്നത്.

പരിക്കില്‍ നിന്ന് മുക്തനായി നേരത്തെ പരിശീലനം ആരംഭിച്ച ആന്‍സു ഫാറ്റി ആദ്യ ദിനം തന്നെ ടീമിനോടൊപ്പം ഉണ്ടാവും. ഫിറ്റ്നസ് വീണ്ടെടുക്കാന്‍ വേണ്ടി താരം നേരത്തെ പരിശീലനം ആരംഭിച്ചിരുന്നു. മുതിര്‍ന്ന താരങ്ങളും ആദ്യ ദിനം തന്നെ ടീമിനോടൊപ്പം ചേരും.

Top