സുവാരസിന്റെ ഗോളില്‍ റയലിനെ തകര്‍ത്ത് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ഫൈനലില്‍

ബാഴ്സലോണ കോപ്പ ഡെല്‍ റേ ഫുട്ബോളിന്റെ ഫൈനലില്‍ കടന്നു. റയലിനെ മൂന്ന് ഗോളിന് തകര്‍ത്താണ് ബാഴ്സ ഫൈനലിലെത്തിയത്. ബാഴ്സയ്ക്കായി സുവാരസാണ് രണ്ട് ഗോളുകള്‍ നേടിയത്.

രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്.

അമ്പതാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബലയുടെ പാസില്‍ സുവാരസിന്റെ മികച്ച ഫിനിഷിങ്ങ്. 69 ആം മിനിറ്റില് റാഫേല്‍ വരാനയുടെ ഓണ്‍ ഗോള്‍. 70 ആം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സുവാരസ് ബാഴ്സക്ക് ജയം സമ്മാനിച്ചു.

ഇരുപാദങ്ങളിലുമായി 4-1ന്റെ ജയവുമായാണ് ബാഴ്സയുടെ ഫൈനല്‍ പ്രവേശനം. വലന്‍സിയ-റയല്‍ ബെറ്റിസ് മത്സരവിജയിയെയാകും ബാഴ്സ ഫൈനലില്‍ നേരിടുക.

Top