കോപ്പ ഡെല്‍ റേയില്‍ ബാഴ്സലോണയ്ക്ക് വിജയം

പാരീസ്: കോപ്പ ഡെല്‍ റേയില്‍ ബാഴ്സലോണയ്ക്ക് വിജയം. സ്പാനിഷ് ക്ലബ്ബായ ബര്‍ബാസ്ട്രോയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്സലോണ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോളും അസിസ്റ്റുമായി ബാഴ്സയുടെ ബ്രസീലിയന്‍ താരം റഫീഞ്ഞ തിളങ്ങി. വിജയത്തോടെ റൗണ്ട് 16ലേക്ക് മുന്നേറാനും ബാഴ്സയ്ക്ക് സാധിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബാഴ്സ ലീഡ് ഇരട്ടിയാക്കി. 51-ാം മിനിറ്റില്‍ റഫീഞ്ഞയാണ് ബാഴ്സയുടെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. എന്നാല്‍ പത്ത് മിനിറ്റിനുള്ളില്‍ ബര്‍ബാസ്ട്രോയുടെ മറുപടിയെത്തി. 60-ാം മിനിറ്റില്‍ അഡ്രിയ ഡി മെര്‍സയാണ് ആതിഥേയര്‍ക്ക് വേണ്ടി ഗോള്‍ മടക്കിയത്. 88-ാം മിനിറ്റില്‍ പിഎസ്ജി വീണ്ടും രണ്ട് ഗോളിന്റെ ലീഡ് ഉറപ്പിച്ചു. പിഎസ്ജിയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൊബേര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ് സന്ദര്‍ശകരുടെ മൂന്നാം ഗോള്‍ നേടിയത്. എന്നാല്‍ ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ബര്‍ബാസ്ട്രോയ്ക്ക് ലഭിച്ച പെനാല്‍റ്റി മാര്‍ക് പ്രാറ്റ് സെറാനോ വലയിലെത്തിച്ചതോടെ മത്സരം 3-2ന് അവസാനിച്ചു.

ലാ ലീഗയില്‍ ഇല്ലാത്ത ടീമായിരുന്നിട്ടും ബര്‍ബാസ്ട്രോയ്ക്കെതിരെ കഷ്ടപ്പെടുന്ന ബാഴ്സലോണയെയാണ് കാണാന്‍ കഴിഞ്ഞത്. ബര്‍ബാസ്ട്രോയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കം മുതലേ നിരവധി അവസരങ്ങള്‍ ബാഴ്സ കളഞ്ഞുകുളിച്ചു. 18-ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപസിലൂടെ ബാഴ്സ ലീഡെടുത്തു. വലതുവിങ്ങില്‍ നിന്ന് റഫീഞ്ഞ നല്‍കിയ ക്രോസാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്.

Top