മെസി കളമൊഴിഞ്ഞതോടെ കളിമറന്ന് ബാഴ്സിലോണ; എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെതിരെ കനത്ത തോല്‍വി

ബാഴ്സിലോണ: ഫുട്ബോള്‍ ലോകം കാത്തിരുന്ന മറ്റൊരു എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍മാഡ്രിഡിന് ഏകപക്ഷീയമായ ഒരു ഗോളിന് ജയം. 32-ാം മിനിറ്റില്‍ ഡേവില്‍ഡ് അലബയുടെ ഗോളിലാണ് റയല്‍ ബാഴ്സിലോണയെ സ്വന്തം തട്ടകത്തില്‍ പരാജയപ്പെടുത്തിയത്.

ലാ ലീഗിയിലെ ഡേവില്‍ഡ് അലബയുടെ ആദ്യ ഗോളാണിത്. ഓസ്ട്രിയന്‍ ഡിഫന്‍ഡറായ അലബയുടെ ആദ്യ എല്‍ ക്ലാസിക്കോ കൂടിയായിരുന്നു ഇത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബ് വിട്ടതിനുശേഷം നടക്കുന്ന ആദ്യ എല്‍ ക്ലാസിക്കോ ബാഴ്സക്ക് കയ്പേറിയ അനുഭവമായി.

Top