ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ: ബൊറൂസിയെ തകര്‍ത്ത് ബാഴ്‌സ പ്രീക്വാര്‍ട്ടറില്‍

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്‌സലോണ പ്രീക്വാര്‍ട്ടറില്‍ എത്തി. ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചാണ് ബാഴ്‌സ പ്രീക്വര്‍ട്ടറില്‍ എത്തിയത്. ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചായിരുന്നു ബാഴ്‌സയുടെ ജയം.

സുവാരസിന്റെ ഗോളിലൂടെ മുന്നിലെത്തിയ ബാഴ്‌സയ്ക്കായി ലയണല്‍ മെസിയും ഗ്രീസ്മാനും ഗോള്‍ നേടി. മത്സരം തുടങ്ങിയ 26 -ാം മിനിറ്റില്‍ ബാഴ്സയ്ക്ക് തിരിച്ചടി ആയിരുന്നു നേരിടേണ്ടി വന്നത്.

33-ാം മിനിറ്റില്‍ മെസ്സിക്ക് ബാഴ്‌സയുടെ ലീഡുയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. മത്സരത്തിന്റെ 77ാം മിനിറ്റില്‍ ബ്രാന്‍ഡ്റ്റിന്റെ പാസില്‍ നിന്ന് ജാഡന്‍ സാഞ്ചോയാണ് ഡോര്‍ട്ട്മുണ്ടിന്റെ ഗോള്‍ നേടി കൊടുത്തത്.

Top