Barcelona Transfer News: Lionel Messi Manchester City Bid Rumours Emerge

മാഞ്ചസ്റ്റര്‍ സിറ്റി മുന്നില്‍വച്ച പണച്ചാക്കിനു മുന്നില്‍ കമിഴ്ന്നടിച്ചു വീഴുമോ ലയണല്‍ മെസ്സി?

ലോകഫുട്‌ബോളിലെ ഇടക്കാല ട്രാന്‍സ്ഫര്‍ ജാലകം തുറക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ, ബാര്‍സിലോനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കു വന്‍ഓഫറുമായി ഇംഗ്ലണ്ടിലെ വന്‍പണക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി.

നിലവില്‍ ഒരു സീസണില്‍ രണ്ടുകോടി യൂറോയാണു ലയണല്‍ മെസ്സിയുടെ വരുമാനം. ഇതിനൊപ്പം 70 ലക്ഷം യൂറോ കൂടി അധികം നല്‍കാമെന്നു പറഞ്ഞാണു മെസ്സിയെ സിറ്റി പ്രലോഭിപ്പിക്കുന്നത്.

മുന്‍പു ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മെയ്ന്‍, ഇംഗ്ലിഷ് ക്ലബ് ചെല്‍സി എന്നിവ പണക്കിലുക്കവുമായി മെസ്സിയെ സമീപിച്ചപ്പോള്‍ നല്‍കിയ ഉത്തരം നല്‍കി താരം ഇവരെയും പറഞ്ഞുവിട്ടോളുമെന്നാണു ബാര്‍സയുടെ പ്രതീക്ഷ.

സീസണ്‍ തീരുംവരെ മെസ്സിയുടെ വേതനം വര്‍ധിപ്പിച്ചു പുതിയൊരു കരാറിന് ഉദ്ദേശ്യമില്ലെന്നു ബാര്‍സ അധികൃതരും വ്യക്തമാക്കി. ഇതോടെ ഫുട്‌ബോള്‍ ട്രാന്‍സ്ഫറിനെക്കാള്‍ സജീവമായ ഊഹാപോഹങ്ങളുടെ വിപണിയില്‍ മെസ്സിയുടെ വില കുതിച്ചുകയറുകയാണ്.

അതിനിടെ, ബാര്‍സയുടെ ബ്രസീല്‍ താരം നെയ്മറിനായും മാഞ്ചസ്റ്റര്‍ സിറ്റി വലയൊരുക്കിയതായാണ് അഭ്യൂഹം.

Top