സ്പെയിന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; ജയപ്രതീക്ഷയോടെ സൈനയും ശ്രീകാന്തും

ബാഴ്സലോണ: സ്പെയിന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് തുടക്കം കുറിക്കാന്‍ താരങ്ങള്‍ ഇന്നിറങ്ങും. സൈന ജര്‍മനിയുടെ യ്വോന്‍ ലീയെയും ശ്രീകാന്ത് ഇന്ത്യയുടെ തന്നെ ശുഭാങ്കര്‍ ഡേയെയും ആദ്യ റൗണ്ടില്‍ നേരിടുന്നതായിരിക്കും.

അതുകൊണ്ട് തന്നെ ഒളിംപിക്സ് യോഗ്യത നേടാന്‍ ശ്രമിക്കുന്ന സൈന നെഹ്‌വാള്‍, കെ ശ്രീകാന്ത് എന്നിവര്‍ക്ക് ടൂര്‍ണമെന്റ് നിര്‍ണായകമായിരിക്കും എന്നാണ് റിപ്പോർട്ട്.

സൈന ഈ വര്‍ഷം കളിച്ച മൂന്ന് ടൂര്‍ണമെന്റില്‍ ഒന്നില്‍ മാത്രമാണ് ആദ്യ റൗണ്ട് കടന്നിട്ടുള്ളൂ. എന്നാല്‍ ശ്രീകാന്തിന് ഈ വര്‍ഷം ഒരു ടൂര്‍ണമെന്റിലും ആദ്യ റൗണ്ട് കടക്കാന്‍ സാധിച്ചിട്ടുമില്ല. ഒളിംപിക്സ് യോഗ്യതാപട്ടിക നോക്കുകയാണെങ്കില്‍ സൈന ഇരുപത്തിരണ്ടാം സ്ഥാനത്താണുള്ളത്. ശ്രീകാന്ത് ഇരുപത്തിയാറാം സ്ഥാനത്തുമാണ് ഉള്ളത്.

Top