എസ്പാന്യോളിനെതിരായ വിജയത്തിന് പിന്നാലെ ലാലിഗ കിരീടം ഉറപ്പിച്ച് ബാർസിലോന

മഡ്രിഡ് : ലാ ലിഗ കിരീടം ബാർസിലോനയ്ക്ക്. തിളങ്കളാഴ്ച പുലർച്ച നടന്ന പോരാട്ടത്തിൽ എസ്പാന്യോളിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കു കീഴടക്കിയാണ് ബാർസ സ്പാനിഷ് ലീഗ് കിരീടം സ്വന്തമാക്കിയത്. ബാര്‍സിലോനയുടെ 27–ാം ലാ ലിഗ കിരീടമാണിത്. ലാ ലിഗയിൽ ഇനിയും നാലു റൗണ്ട് മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും രണ്ടാം സ്ഥാനത്തുള്ള റയൽ മഡ്രിഡിനേക്കാൾ 14 പോയിന്റുകളുടെ ലീഡ് നിലവിൽ ബാർസിലോനയ്ക്കുണ്ട്.

സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിട്ട ശേഷം ആദ്യമായാണ് ബാർസ ലാ ലിഗ കിരീടം ഉയർത്തുന്നത്. അവസാനം കിരീടം നേടിയത് 2018–19 സീസണിൽ. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോളും (11–ാം മിനിറ്റ്, 40), ആലെജാൻഡ്രോ ബാൽഡെ (20), ജൂൾസ് കോണ്ടെ (53) എന്നിവരുടെ ഗോളുകളുമാണ് ബാര്‍സയെ വിജയത്തിലെത്തിച്ചത്. എസ്പന്യോളിനായി ജാവി പ്വാഡോ (73), ജൊസേലു (92) എന്നിവര്‍ ആശ്വാസ ഗോൾ നേടി.

Top