പരിശീലകസ്ഥാനത്ത് നിന്നും ഏണസ്റ്റോ വാല്‍വെര്‍ദയെ പുറത്താക്കി ബാഴ്സലോണ ക്ലബ്

സ്പാനിഷ് ക്ലബ് ബാഴ്സലോണ പരിശീലകസ്ഥാനത്തുനിന്നും ഏണസ്റ്റോ വാല്‍വെര്‍ദയെ പുറത്താക്കി. നേരത്തെ സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ അത്റ്റികോ മാഡ്രിഡിനോട് ടീം തോറ്റിരുന്നു. ഇതോടെ വാല്‍വെര്‍ദയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റുന്ന പ്രചാരങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ക്ലബ് അധികൃതര്‍ തന്നെയാണ് വാല്‍വെര്‍ദയെ മാറ്റുന്ന കാര്യം തീരുമാനിച്ചത്.

ബാഴ്സ നിലവില്‍ ലാലിഗയില്‍ ഒന്നാം സ്ഥാനത്താണ് ഉള്ളത്. ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് സ്റ്റേജിലുമാണ്. കരാര്‍ തീരാന്‍ ആറ് മാസം ബാക്കിയിരിക്കെയാണ് വാല്‍വെര്‍ദയെ ക്ലബ് പുറത്താക്കിയത്.

ബാഴ്സലോണ പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത് മുന്‍ റിയല്‍ ബെറ്റിസ് പരിശീലകന്‍ ക്വികു സെറ്റിയാനെയാണ്. സെറ്റിന് 2022 ജൂണ്‍ വരെ രണ്ടര വര്‍ഷത്തെ കരാറാണ് ബാഴ്സലോണ നല്‍കിയിരിക്കുന്നത്.

Top