Barcelona rout Deportivo 8-0

നൗകാംപ: സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വിക്ക് ശേഷം ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ഡിപോര്‍ട്ടീവോ ലാ കൊരുണയെ ബാഴ്‌സ തോല്‍പ്പിച്ചത്. എതിരില്ലാത്ത എട്ടുഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് ഒരു ഗോളിന് അത്‌ലറ്റികോ ബില്‍ബോവോയെയും റയല്‍ മാഡ്രിഡ് വിയ്യാ റയലിനെയും തോല്‍പിച്ചു

തുടര്‍ച്ചയായ തിരിച്ചടികളിലെ നാണക്കേട് മായ്ക്കുന്ന പ്രകടനമായിരുന്നു ബാഴ്‌സലോണയുടേത്. ഡിപോര്‍ട്ടീവോ ലാ കൊരുണയെ അക്ഷരാര്‍ത്ഥത്തില്‍ ഗോള്‍മഴയില്‍ മുക്കി ബാഴ്‌സ. എതിരില്ലാത്ത എട്ടു ഗോള്‍ ജയത്തോടെ ലീഗിലെ ഒന്നാംസ്ഥാനം ബാഴ്‌സ നിലനിര്‍ത്തി. പതിനൊന്നാം മിനിട്ടില്‍ ലൂയി സുവാരസ് തുടങ്ങിവെച്ച ഗോള്‍വേട്ട എണ്‍പത്തിയൊന്നാം മിനിട്ടിലെ നെയ്മറിന്റെ ഗോള്‍ വരെ നീണ്ടു. നാലുഗോളുകള്‍ നേടുകയും മൂന്നെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത സുവാരസാണ് ബാഴ്‌സയുടെ വിജയശില്‍പി.

മറ്റൊരു മത്സരത്തില്‍ റയല്‍മാഡ്രിഡ് നാലാം സ്ഥാനത്തുള്ള വിയ്യാ റയലിനെയും പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു റയല്‍മാഡ്രിഡിന്റെ ജയം. അത്‌ലറ്റികോ മാഡ്രിഡ്അത്‌ലറ്റികോ ബില്‍ബാവോ മത്സരം 10ത്തിന് അത്‌ലറ്റികോ മാഡ്രിഡ് സ്വന്തമാക്കി.

Top