ബാര്‍സലോണ പ്രസിഡന്റ് സ്ഥാനം ബര്‍ത്തോമ്യു രാജിവെച്ചു

ബാര്‍സലോണ : ഫുട്‌ബോള്‍ ക്ലബ്ബായ ബാര്‍സലോണയുടെ പ്രസിഡന്റ് സ്ഥാനം ജോസഫ് മരിയ ബര്‍ത്തോമ്യു രാജിവെച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നാണ് ബാര്‍സലോണ. ക്ലബ്ബുമായും നായകന്‍ ലയണല്‍ മെസ്സിയുമായുള്ള പ്രശ്‌നങ്ങള്‍ മൂലമാണ് ബര്‍ത്തലോമ്യു രാജിവെച്ചത്. ഒപ്പം മറ്റ് ബോര്‍ഡ് ഡയറക്ടര്‍മാരും രാജിവെച്ചു.

കഴിഞ്ഞ വര്‍ഷമാണ് 57-കാരനായ ബര്‍ത്തോമ്യുവും താരങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇതേത്തുടര്‍ന്ന് സൂപ്പര്‍ താരം മെസ്സി ബാര്‍സ വിടാനൊരുങ്ങിയതാണ്. എന്നാല്‍ പുതിയ കോച്ചും മുന്‍ ബാര്‍സ താരവുമായ റൊണാള്‍ഡ് കോമാന്റെ നിര്‍ബന്ധപ്രകാരം മെസ്സി ക്ലബ്ബില്‍ തുടരുകയായിരുന്നു. ഇതിനു പിറകെ മറ്റൊരു പ്രധാന താരമായ ലൂയി സുവാരസ് ടീം വിട്ടിരുന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ച് മെസ്സി രംഗത്തെത്തിയിരുന്നു.

ബര്‍ത്തോമ്യു ബാര്‍സയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത് 2014ൽ സാന്ദ്രോ റോസെല്ലിയില്‍ നിന്നുമാണ്. പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുക്കുന്നതു വരെ കാള്‍സ് ടുസ്‌ക്വെറ്റ്‌സ് താത്കാലിക പ്രസസിഡന്റായി ചുമതലയേറ്റെടുത്തേക്കും.

Top