പുതിയ പരിശീലകന്റെ വരവ് തുണച്ചു; ബാഴ്സലോണയ്ക്ക് വിജയ തുടക്കം

ബാഴ്സലോണ: പുതിയ പരിശീലകന്റെ വരവ് തുണച്ചു. ഗ്രനഡയുമായി മത്സരിച്ച ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയം സ്വന്തമാക്കിയത്. ലിയോണല്‍ മെസിയുടെ ഗോളാണ് ടീമിന് ജയം നേടന്‍ സാധിച്ചത്.

ക്വിക്കെ സെറ്റിയനാണ് ബാഴ്സയുടെ പരിശീലകന്‍. മത്സരത്തിന്റെ 76-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍.

69-ാം മിനിറ്റില്‍ മെസ്സിയെ ഫൗള്‍ ചെയ്തതിന് പ്രതിരോധ താരം ബരഹോന ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ 10 പേരുമായിട്ടായിരുന്നു ഗ്രനഡ മത്സരം മുമ്പോട്ട് പോയത്.

Top