സ്പാനിഷ് ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ. ഒസാസുനയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ തോല്‍പ്പിച്ചത്. അരങ്ങേറ്റക്കാരന്‍ വിറ്റര്‍ റോക്ക് ബാഴ്‌സയ്ക്കായി വിജയ ഗോള്‍ നേടി. 63-ാം മിനിറ്റിലാണ് വിറ്ററിന്റെ ഗോള്‍ പിറന്നത്. തുടര്‍തോല്‍വികളില്‍ ക്ലബ് വിടുമെന്ന് സാവി ഹെര്‍ണാണ്ടസ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ വിജയം ബാഴ്‌സയ്ക്ക് ആശ്വാസമായി.

ലാ ലീഗാ പോയിന്റ് ടേബിളില്‍ 55 പോയിന്റുമായി ജിറോണ എഫ് സി ഒന്നാം സ്ഥാനത്ത് തുടരുന്നു. 54 പോയിന്റുമായി റയല്‍ രണ്ടാമതാണ്. 47 പോയിന്റ് വീതമുള്ള അത്ലറ്റികോ മാഡ്രിഡ് മൂന്നാമതും ബാഴ്‌സലോണ നാലാമതുമാണ്.

മറ്റൊരു മത്സരത്തില്‍ റയോ വല്ലക്കാനോയെ അത്ലറ്റികോ മാഡ്രിഡ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അത്ലറ്റികോ മാഡ്രിഡിന്റെ വിജയം. റെനില്‍ഡോ മാണ്ഡവ, മെംഫിസ് ഡിപേ എന്നിവര്‍ അത്ലറ്റികോയ്ക്കായി ഗോളുകള്‍ നേടി. അല്‍വാരോ റിവേരയാണ് റയോ വല്ലക്കാനോയുടെ ആശ്വാസ ഗോള്‍ നേടിയത്.

Top