Barcelona giants beat Real Sociedad 4-nil

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സയുടെ തേരോട്ടം അവസാനിക്കുന്നില്ല. മെസി-നെയ്മര്‍-സുവാരസ് ത്രയം ഗോള്‍ നേടിയ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബാഴ്‌സ റയല്‍ സോസിഡാഡിനെ തകര്‍ത്തത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സ ആദ്യ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു.

22-ാം മിനിറ്റില്‍ ഡാനി ആല്‍വസിന്റെ പാസില്‍നിന്ന് നെയ്മറായിരുന്നു ആദ്യം അക്കൗണ്ട് തുറന്നത്. 41-ാം മിനിറ്റില്‍ സുവാരസ് ബാഴ്‌സയുടെ ലീഡ് ഇരട്ടിയാക്കി. 53-ാം മിനിറ്റില്‍ നെയ്മര്‍ രണ്ടാം ഗോള്‍ നേടി. തുടര്‍ച്ചയായ നാലാം മത്സരത്തിലും ഗോള്‍ കണ്ടെത്തിയ നെയ്മറിന്റെ ലാ ലീഗയിലെ 14-ാം ഗോളായിരുന്നു ഇത്. ഇഞ്ചുറി ടൈമില്‍ നെയ്മറിന്റെ പാസില്‍നിന്നു ലയണല്‍ മെസിയും ഗോള്‍ നേടിയതോടെ സോസിഡാഡിന്റെ പരാജയം പൂര്‍ണമായി.

Top