സ്പാനിഷ് ലീഗ് ഫുട്ബോള്‍; ബാഴ്സലോണയെ സമനിലയില്‍ തളച്ച് എസ്പാനിയോള്‍

സ്പാനിഷ് ലീഗ് ഫുട്ബോളില്‍ എസ്പാനിയോള്‍ ബാഴ്സലോണയെ സമനിലയില്‍ തളച്ചു. ആര്‍.സി.ഡി.ഇ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം നടന്നത്. 2-2 ഗോള്‍ നേടിയാണ് ഇരുടീമുകളും സമനിലയില്‍ എത്തിയത്.

ബാഴ്സലോണയുടെ രണ്ട് പോയിന്റ് നഷ്ടപ്പെട്ടതോടെ റയല്‍മാഡ്രിഡും പോയിന്റ് നിലയില്‍ ബാഴ്സയ്ക്ക് ഒപ്പമെത്തി.

മത്സരത്തില്‍ ആദ്യം ഗോള്‍ അടിച്ചതും എസ്പാനിയോള്‍ ആണ്. ഡേവിഡ് ലോപ്പസ് ആണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു ബാഴ്സ സമനിലപിടിച്ചത്.

ഇന്നലെ ലാലിഗയില്‍ നടന്ന മറ്റു മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് ഗെറ്റാഫെയേയും(3-0)തോല്‍പ്പിച്ചു. വലന്‍സിയ ഐബറിനേയും തമ്മിലുള്ള പോരാട്ടത്തില്‍ (1-0) ആയിരുന്നു കീഴടക്കിയത്. അത്റ്റികോ മാഡ്രിഡ് ലെവന്റയേയും(2-1) തോല്‍പിച്ചു.

Top