ലെവന്റെയോട് സമനില വഴങ്ങി ബാഴ്‌സലോണ

മഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ലീഡെടുക്കാനുള്ള സുവര്‍ണാവസരം കളഞ്ഞുകുളിച്ച ബാഴ്‌സലോണക്ക് ലെവന്റെക്കെതിരെ 3-3ന് സമനില. ആറു ഗോള്‍ ത്രില്ലറില്‍ ലെവന്റെയോട് വഴങ്ങിയതോടെ സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ ബാഴ്‌സലോണയുടെ കിരീടമോഹത്തിന് തിരിച്ചടിയായി. ആദ്യ പകുതിയില്‍ രണ്ടുഗോളിനു മുന്നിട്ടു നിന്ന ശേഷമാണ് ബാഴ്‌സലോണ സമനില വഴങ്ങിയത്.

ലയണല്‍ മെസ്സിയും (25), പെഡ്രിയും (34) 64ാം മിനിറ്റില്‍ ഒസ്മാനെ ഡെംബലെയുടെ ഗോളിലൂടെ ബാഴ്‌സ വീണ്ടും ലീഡ് പിടിച്ച് മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലെവാെന്റ തിരിച്ചടിച്ചു. ഗോണ്‍സാലോ മെലോറോയും (57), ജോസ് ലൂയിസ് മൊറാലസും (59) അടുത്തടുത്ത നിമിഷങ്ങളില്‍ നേടിയ ഗോളിലൂടെയാണ് അവര്‍ കളിയില്‍ തിരികെയെത്തിയത്.

ജയിച്ചാല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരമാണ് ബാഴ്‌സലോണ നഷ്ടപ്പെടുത്തിയത്. നിലവില്‍ അത്‌ലറ്റികോ മഡ്രിഡ് (35 കളി, 77പോയന്റ്), ബാഴ്‌സലോണ (36 കളി, 76 പോയന്റ്), റയല്‍ മഡ്രിഡ് (3575) എന്നിങ്ങനെയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലെ നിലവാരം.

Top