ലിയോണല്‍ മെസിയുടെ 700-ാം കരിയര്‍ ഗോള്‍; സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് സമനില

ബാഴ്‌സലോണ: ലിയോണല്‍ മെസിയുടെ 700-ാം കരിയര്‍ ഗോളിനിടയിലും സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന സമനില. അത്‌ലറ്റിക്കോ മാഡ്രിഡിനോട് രണ്ട് ഗോള്‍ അടിച്ചാണ് നിലവിലെ ചാമ്പ്യന്‍മാര്‍ സമനില വഴങ്ങിയത്.

മൂന്ന് പെനാല്‍റ്റി ഗോളുകളും ഒരു സെല്‍ഫ് ഗോളുമാണ് കളിയില്‍ ഉണ്ടായത്. അമ്പതാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ മെസി 700 തികച്ചു.

നിര്‍ണായക മത്സരത്തില്‍ സമനില വഴങ്ങിയതോടെ ബാഴ്‌സയുടെ കിരീട പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. ലീഗില്‍ ഒന്നാമതുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ ഒരു പോയിന്റ് പിന്നിലാണ് ബാഴ്‌സ ഇപ്പോള്‍. റയല്‍ ഒരു മത്സരം കുറവാണ് കളിച്ചത്. റയലിന് 71ഉം ബാഴ്‌സയ്ക്ക് 70ഉം പോയിന്റാണ് ഉള്ളത്. റയല്‍ മാഡ്രിഡ് നാളെ രാത്രി ഗെറ്റാഫെയെ നേരിടും. ഈ മത്സരം കൂടി ജയിച്ചാല്‍ റയലിന് ആധിപത്യം നേടാം.

Top