സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ സെല്‍റ്റ വിഗോയെ തോല്‍പ്പിച്ച് ബാഴ്‌സലോണ

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ സെല്‍റ്റ വിഗോയെ തോല്‍പ്പിച്ച് ബാഴ്‌സലോണ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കറ്റാലിയന്‍സ് സംഘത്തിന്റെ വിജയം. 97-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റിയാണ് ബാഴ്‌സ വിജയം നേടിയത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കി മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി.

ലാ ലീഗ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് 25 മത്സരങ്ങളില്‍ നിന്ന് 16 ജയത്തോടെ 54 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ജിറോണയ്ക്ക് ബാഴ്‌സയെക്കാള്‍ രണ്ട് പോയിന്റ് കൂടുതലുണ്ട്. ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 61 പോയിന്റുമുണ്ട്. റയലും ജിറോണയും ബാഴ്‌സയെക്കാള്‍ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്.

മത്സരത്തിന്റെ 45-ാം മിനിറ്റിലെ ഗോളിലൂടെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്‌സയെ മുന്നിലെത്തിച്ചു. എന്നാല്‍ 47-ാം മിനിറ്റില്‍ ഇയാഗോ അസ്പാസ് സെല്‍റ്റ വിഗോയെ ഒപ്പമെത്തിച്ചു. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 97-ാം മിനിറ്റിലാണ് ബാഴ്‌സ വിജയം കുറിച്ചത്.

Top