സാവിയെ പരിശീലകനായി വേണമെങ്കിൽ ബാഴ്സലോണ നഷ്ടപരിഹാരം നൽകണം എന്ന് അൽ സാദ്

ബാഴ്സലോണക്ക് സാവിയെ പരിശീലകനായി വേണം എങ്കിൽ തങ്ങൾക്ക് ബാഴ്സലോണ നഷ്ടപരിഹാരം നൽകണം എന്ന് ഖത്തർ ക്ലബായ അൽ സാദ്. സാവിക്ക് അൽ സാദിൽ ഇനിയും രണ്ടു വർഷത്തെ കരാർ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമെ പരിശീലകനെ വിട്ടു തരൂ എന്നാണ് അൽ സാദ് നിലപാട്. ബാഴ്സലോണ ഈ തുക നൽകാൻ തയ്യാറായേക്കില്ല. സാവി തന്നെ ഈ തുക നൽകി അൽ സാദ് വിടും എന്നാണ് ഇപ്പോൾ വാർത്തകൾ.

ബാഴ്സലോണ മാനേജ്മെന്റ് ദോഹയിൽ എത്തി ചർച്ചകൾ നടത്തിയാൽ മാത്രമെ ഇതിൽ ഒരു തീരുമാനം ആവുകയുള്ളൂ. ലപോർടയും റാഫാ യുസ്റ്റെയും ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം ഖത്തറിലേക്ക് യാത്ര തിരിക്കും. ഈ ഇന്റർനാഷണൽ ബ്രേക്കിന്റെ സമയത്ത് സാവിയുടെ പരിശീലകനായുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും.

മുന്‍പ് പരിശീലക സ്ഥാനത്തേക്ക് വരുമെന്ന വാര്‍ത്തകള്‍ സാവി നിഷേധിച്ചെങ്കിലും ഇപ്പോള്‍ ബാഴ്സ ഇതിഹാസത്തിന് ക്യാമ്പ് നൂവില്‍ പരിശീലകനാവാന്‍ താത്പര്യമുണ്ട്. പെപ് ഗാര്‍ഡിയോളയുടെ ഐതിഹാസികമായ ബാഴ്സലോണ ടീമില്‍ മധ്യനിര ഭരിച്ചിരുന്ന സാവി ക്യാമ്പ് നൂവില്‍ തിരിച്ചെത്തുന്നത് അരാധകര്‍ക്കിടയില്‍ ആവേശമുണര്‍ത്തിയിട്ടുണ്ട്.

Top