ബാഴ്‌സ ഫുട്‌ബോള്‍ ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 24ന്

ബാഴ്‌സലോണ: ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 24ന് നടക്കുമെന്ന് മാനേജ്‌മെന്റ് കമ്മിറ്റി. ജോസപ് മരിയോ ബര്‍ത്തോമ്യു ഒഴിഞ്ഞ സ്ഥാനതെക്കന് മത്സരം നടക്കുന്നത്. തിരഞ്ഞെടുപ്പിൽ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും തിരിഞ്ഞടുക്കും. ഏഴു സ്ഥാനാര്‍ഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മുന്‍ പ്രസിഡന്റ് ജോവാന്‍ ലാപോര്‍ട്ടയുമുണ്ട്. 2003 മുതല്‍ 2010 വരെ പ്രസിഡന്റായ ലാപോര്‍ട്ടയുടെ കീഴില്‍ ക്ലബ്ബ് നാല് ലീഗ് കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗും നേടിയിട്ടുണ്ട്. 1,10,000 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്.

Top