ലാലിഗയില്‍ കിരീടം ഉറപ്പിച്ചതിന് പിന്നാലെ ബാഴ്‌സലോണക്ക് പരാജയം

മാഡ്രിഡ്: കിരീട നേട്ടത്തിനു പിന്നാലെ സ്പാനിഷ് ലാലിഗ ജേതാക്കളായ ബാഴ്‌സലോണയ്ക്കു തോല്‍വി. ഇന്ന് സെല്‍റ്റ് വിഗോ ആണ് ബാഴ്‌സലോണയെ തോല്‍പ്പിച്ചത്. ബാഴ്‌സലോണ എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോല്‍വി ആണ് ഏറ്റുവാങ്ങിയത്.

പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയാണ് ബാഴ്‌സ ഇറങ്ങിയത്. ലയണല്‍ മെസി, ജെറാഡ് പിക്വെ, ലൂയിസ് സുവാരസ്, ടെര്‍ സ്റ്റേഗന്‍, ബുസ്‌കെറ്റ്‌സ്, ജോര്‍ഡി ആല്‍ബ തുടങ്ങിയ താരങ്ങള്‍ ഒന്നും കളിക്കാന്‍ ഇറങ്ങിയിരുന്നില്ല.

ഗോമസും ആസ്പാസുമാണ് സെല്‍റ്റ വിഗോയ്ക്കായി ഗോള്‍ നേടിയത്. വാല്വെര്‍ഡെ പരിശീലകനായ ശേഷം ബാഴ്‌സലോണ പരാജയപ്പെടുന്ന നാലാം ലീഗ് മത്സരം മാത്രമാണിത്. 74 ലീഗ് മത്സരങ്ങളില്‍ നിന്നാണ് ഈ നാല് പരാജയങ്ങള്‍.

Top