ലീഗ് വണ്‍ സ്റ്റാര്‍ ആഡ്രിന്‍ റാബിയറ്റിനെ വലിയ ഓഫര്‍ നല്‍കി സ്വന്തമാക്കാനൊരുങ്ങി ബാഴ്‌സലോണ

ലീഗ് വണ്‍ സ്റ്റാര്‍ ആയ പി എസ് ജിയുടെ ആഡ്രിന്‍ റാബിയറ്റിനെ സ്വന്തമാക്കാനൊരുങ്ങി ബാഴ്‌സലോണ. 50 മില്യണ്‍ യൂറോ നല്‍കി താരത്തെ സ്വന്തമാക്കാനാണ് നിലവില്‍ ബാഴ്‌സ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഴ്‌സലോണയെ കൂടാതെ ഇറ്റാലിയന്‍ ക്ലബായ എ സി മിലാനും, യുവന്റസും, ഇന്റര്‍ മിലാനും റാബിയറ്റിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. 2019 ല്‍ താരത്തിന്റെ പി എസ് ജി യുമായുള്ള കരാര്‍ അവസാനിക്കും.

ലീഗിലെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് റാബിയറ്റിനു വേണ്ടി ക്ലബുകള്‍ രംഗത്തെത്തിയിരിക്കുന്നത്.

Top