ശക്തമായ തിരിച്ചുവരവുമായി ബാഴ്‌സലോണ

ബാഴ്‌സലോണ: ലാ ലിഗ സീസണിലെ മോശം തുടക്കത്തിന് അറുതിവരുത്തി ബാഴ്‌സലോണ. വിയ്യാറലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്‌സലോണ വിജയപാതയിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ പരിക്ക് ഭേദമായി കളത്തില്‍ തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസി പരിക്കേറ്റ് പുറത്ത് പോയത് ടീമിനു കനത്ത തിരിച്ചടിയായി.

കളിയുടെ ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. അന്റോണിയോ ഗ്രീസ് മാനും (6) അര്‍തുര്‍ വിദാലും (15) ബാഴ്‌സലോണയ്ക്കായി ലീഡെടുത്തു. എന്നാല്‍ കസോര്‍ള 44-ാം മിനിറ്റില്‍ വിയ്യാറലിനായി ഒരു ഗോള്‍ തിരിച്ചടിച്ചു. സീസണില്‍ ആദ്യമായി ഫസ്റ്റ് ഇലവനില്‍ കളിക്കാനിറങ്ങിയ മെസി തുടയ്‌ക്കേറ്റ പരിക്ക് മൂലം രണ്ടാം പകുതിയില്‍ തിരിച്ചുകയറി.

Top