സ്​പാനിഷ്​ ലാ ലിഗയില്‍ ബാഴ്​സലോണക്ക്​ തുടര്‍ച്ചയായ നാലാം ജയം

suvaris

സ്​പാനിഷ്​ ലാ ലിഗയില്‍ ബാഴ്​സലോണക്ക്​ തുടര്‍ച്ചയായ നാലാം ജയം. ഇന്ന് നടന്ന എവേ മത്സരത്തില്‍ റയല്‍ സോസിഡാഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്സലോണ തോല്‍പ്പിച്ചത്. ഒരു ഗോളിന് പുറകില്‍ നിന്നതിന് ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ബാഴ്‍സയുടെ വിജയം.

അര്‍റ്റിസ്​ എലുസ്​റ്റോന്‍ഡോയുടെ ഗോളില്‍ 12ാം മിനിറ്റില്‍ മുന്നിലെത്തിയ സോസീഡാഡിനെതിരെ രണ്ടാം പകുതിയില്‍ മൂന്നു മിനിറ്റി​ന്റെ ഇടവേളയില്‍ ലക്ഷ്യംകണ്ട ലൂയി സുവാരസും (63) ഉസ്​മാനെ ഡെംബലെയും (66) ബാഴ്​സലോണയെ ജയത്തിലെത്തിക്കുകയായിരുന്നു.

നാലില്‍ നാലു മത്സരവും ജയിച്ച്‌ 12 പോയന്റുമായി ബാഴ്സലോണ ലീഗില്‍ ഒന്നാമതാണ്.

Top