ബാഴ്‌സലോണയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റേഗന് പരിക്ക്

ബാഴ്‌സലോണയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റേഗന് പരിക്ക്. ബാഴ്‌സലോണയ്ക്കായി മികച്ച പ്രകടനങ്ങള്‍ കാഴ്ച വെയ്ക്കുന്ന സ്റ്റേഗന്‍ ഇനി ലാലിഗയിലെ അവസാന മത്സരത്തില്‍ പങ്കെടുക്കില്ല.

കഴിഞ്ഞ ദിവസമാണ് സുവാരസും ഡെംബലെയും പരിക്കേറ്റ് സീസണില്‍ നിന്ന് പുറത്തായത്. കോപ ഡെല്‍ റേ ഫൈനല്‍ അടുത്തിരിക്കുന്ന സമയത്ത് ബാഴ്‌സലോണയുടെ ഈ മൂന്ന് താരങ്ങളും പരിക്ക് പറ്റി പുറത്തു നില്‍ക്കുന്നത് ടീമിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. മെയ് 25ന് വലന്‍സിയക്ക് എതിരെയാണ് ബാഴ്‌സലോണ കോപ ഡെല്‍ റേ ഫൈനല്‍ കളിക്കുക.

Top