പരിശീലകന്‍മാര്‍ക്കിത് കഷ്ടകാലമോ; ബാഴ്‌സലോണ വനിതാ ടീമും പരിശീലകനെ പുറത്താക്കി

ന്നര വര്‍ഷമായി ബാഴ്‌സലോണ വനിതാ ടീമിനെ പരിശീലപ്പിച്ചുകൊണ്ടിരുന്ന കോച്ച് ഫ്രാന്‍ സാഞ്ചേസിനെ ക്ലബ് പുറത്താക്കി. പുറത്താക്കാനുള്ള കാരണം ക്ലബ് വ്യക്തമാക്കിയിട്ടില്ല. ഇന്നലെ എസ്പാനിയോളിനോട് ഏറ്റ സമനിലക്ക് ശേഷമാണ് ഈ വാര്‍ത്ത വരുന്നത്.

ലീഗില്‍ ഇപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് മൂന്ന് പോയന്റ് പിറകില്‍ ആണ് ബാഴ്‌സലോണ. ബാഴ്‌സലോണയുടെ അസിസ്റ്റന്റ് പരിശീലകനായ ലൂയിസ് കോര്‍ടസ് ആണ് ബാഴ്‌സലോണയുടെ പരിശീലക സ്ഥാനം ഏറ്റിരിക്കുന്നത്. സീസണ്‍ അവസാനം വരെ ലൂയിസ് തന്നെ പരിശീലകനായി തുടരും. മുമ്പ് ബാഴ്‌സലോണയുടെ അക്കാദനി ടീമുകളെയും ലൂയിസ് പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം അവസാനം വരെ കിരീട പോരാട്ടത്തില്‍ നില്‍ക്കാന്‍ ഫ്രാന്‍ സാഞ്ചേസിന്റെ ബാഴ്‌സക്കായിരുന്നു.

Top