ഭരത് നായകനാകുന്ന രണ്ട് മലയാള ചിത്രങ്ങള്‍; ‘സിക്‌സ് അവേഴ്‌സും’, ക്ഷണവും’

മിഴ് നടന്‍ ഭരത് മലയാളികളുടേയും പ്രിയ താരമാണ്. നിരവധി മലയാള ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. സിക്‌സ് അവേഴ്‌സ് എന്ന ചിത്രത്തിലും ക്ഷണം എന്ന ചിത്രത്തിലുമാണ് ഭരത് മലയാളത്തില്‍ അഭിനയിക്കുന്നത്.

ഇരു ചിത്രങ്ങളിലും നായക കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സിക്‌സ് അവേഴ്‌സ് എന്ന ചിത്രം ഒരു നേവല്‍ ഓഫീസറുടെ പ്രതികാരമാണ് പറയുന്നത്. ക്ഷണം ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്. ഹൈറേഞ്ചില്‍ ആണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. മലയാള സിനിമയില്‍ ആദ്യമായാണ് താരം നായക വേഷത്തില്‍ എത്തുന്നത്. അതിന്റെ ത്രില്ലിലാണ് താരം.

Top