Barack Obama vetoes bill allowing 9/11 victims to sue Saudi Arabia

obama

വാഷിങ്ടണ്‍: 9/11 ഭീകരാക്രമണത്തിന്റെ പേരില്‍ സൗദിക്കെതിരെ യു.എസ് സെനറ്റില്‍ അവതരിപ്പിച്ച പ്രമേയം പ്രസിഡന്റ് ബറാക് ഒബാമ വീറ്റോ ചെയ്തു. ഭീകരര്‍ക്ക് സൗദി സര്‍ക്കാറുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സൗദിയോട് നഷ്ടപരിഹാരമാവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നത്. യു.എസ് കോണ്‍ഗ്രസും സെനറ്റും പാസാക്കിയ ബില്‍ ആദ്യമായാണ് വീറ്റോ അധികാരം ഉപയോഗിച്ച് ഒബാമ അസാധുവാക്കുന്നത്.

യു.എസില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ ബന്ധുക്കള്‍ക്ക്, കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന രാജ്യങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന ബില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു.എസ് കോണ്‍ഗ്രസ് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കിയത്. കഴിഞ്ഞ മെയില്‍ സെനറ്റും ബില്‍ പാസാക്കിയിരുന്നു.

എന്നാല്‍ മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളിയുയര്‍ത്തുന്നതാണ് പ്രമേയത്തിന്റെ ഉള്ളടക്കമെന്നാണ് ഒബാമയുടെ വാദം. ഒബാമയുടെ നടപടി അന്യായവും ഞെട്ടിപ്പിക്കുന്നതുമാണെന്നാണ് അക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രതികരിച്ചത്.

Top