Barack Obama reads Valentine’s Day love poem for Michelle on Ellen DeGeneres Show

വാഷിങ്ടണ്‍: വാലന്റൈന്‍ ദിനത്തില്‍ തന്റെ പ്രിയതമയ്ക്കായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രണയസമ്മാനം.

സ്വന്തം ശബ്ദത്തില്‍ ഒരു പ്രണയകവിതയായിരുന്നു ആ സമ്മാനം. ഏലന്‍ ഡിജെനേഴ്‌സ് ഷോ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അദ്ദേഹം തന്റെ പ്രിയതമയ്ക്കുവേണ്ടി മനോഹരമായ പ്രണയകവിത ആലപിച്ചത്.

‘മിഷേല്‍ ഈ പ്രണയദിനത്തില്‍ ഞാന്‍ നിനക്ക് മനോഹരമായ വിരുന്നുനല്‍കും. നിനക്കായ് ഞാന്‍ സൂക്കിനി ബ്രെഡ് തയാറാക്കും. നീ ഇഷ്ടപ്പെടുന്ന രീതിയില്‍ പച്ചക്കറികള്‍ പാത്രത്തില്‍ ഒരുക്കിവെയ്ക്കും നിനക്കായ് ഞാന്‍ സ്‌നേഹ സന്ദേശം നല്‍കും, കാരണം ഞാന്‍ നിന്നെ വളരെയേറെ സ്‌നേഹിക്കുന്നു. രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയ്ക്ക് ഞാന്‍ നിരവധി തിരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇന്നുവരെ എടുത്തിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച തീരുമാനം നിന്നെ തെരഞ്ഞെടുത്തതാണ്. എന്റെയൊപ്പം ഉണ്ടായിരിക്കുന്നതിന് നന്ദി. ഞാന്‍ നിന്നെ പ്രണയിക്കുന്നു’ ഒബാമ പറഞ്ഞു.

ഒബാമയുടെ കവിത സ്വീകരിച്ച് മിഷേല്‍ ഒബാമയ്ക്ക് തിരിച്ചും കവിതയുടെ രൂപത്തില്‍ തന്നെ പ്രണയ സന്ദേശമയച്ച് പ്രസിഡന്റിനെ അത്ഭുതപ്പെടുത്തി. ഇരുവരുടെയും വൈറ്റ്ഹൗസിലെ അവസാനത്തെ പ്രണയദിനമാണിത്.

Top